ആലുവ: ആലുവ നഗരസഭയുടേയും ജില്ലാ ആശുപത്രിയുടേയും നേതൃത്വത്തിൽ ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ച
ഡോമിസിലിയറി കെയർ സെൻറർ നൂറ്റി അമ്പത് ദിവസം പൂർത്തീകരിച്ചു.
നൂറ്റി അമ്പതാമത്തെ ദിവസം ഡിസിസി യിലെ ശുചീകരണ തൊഴിലാളികളെ നഗരസഭ ചെയർമാൻ എം.ഒ.ജോൺ ആദരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി, സ്ഥിരം സമിതി ചെയർമാൻ എം.പി. സൈമൺ, ലത്തീഫ് പൂഴിത്തറ, കൗൺസിലർമാരായ ജെയ്സൺ പീറ്റർ, ജെയിംസ്.പി.പി,
ഡീന ഷിബു എന്നിവർ പങ്കെടുത്തു.
വീടുകളിൽ കോറൻ്റയിൻ ഇരിക്കാൻ സൗകര്യം ഇല്ലാത്ത കോവിഡ് ബാധിതരെ താമസിപ്പിക്കുന്നതിന് വേണ്ടിയാണ്
ഡോമിസിലിയറി കെയർ സെൻ്റർ ആരംഭിച്ചത്.
195 രോഗികൾ നിലവിൽ ഡിസിസിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here