ആലുവ:പെരിയാറില്‍ജലനിരപ്പുയര്‍ന്നു.മണപ്പുറം മഹാദേവക്ഷേത്രത്തിൽ വെള്ളം കയറി. ഇന്ന് പുലർച്ചയോടെയാണ് പുഴയിൽ ജലനിരപ്പുയർന്നത്. ക്ഷേത്രത്തിൻ്റെ തറയുടെ മുക്കാൽ ഭാഗത്തോളം വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ക്ഷേത്രത്തിലെ പ്രഭാത പൂജകൾ മുടക്കമില്ലാതെ നടന്നു. സ്വയംഭൂവായ ഇവിടെ തറ മാത്രമാണുള്ളത് ഇവിടം പൂർണമായും മുങ്ങിയാലും തിരി തെളിക്കണമെന്നാണ് ഐതിഹ്യം. മുകളിലെ ക്ഷേത്രത്തിലാണ് പ്രഭാവലയമടക്കമുളള തിടമ്പ് സൂക്ഷിക്കുന്നത്. അവിടെ തുടർപൂജകൾ നടന്നു.
കഴിഞ്ഞ ആഗസ്റ്റിലും ഇത്തരത്തിൽ ഒരു വൈകിട്ട് ജലനിരപ്പ് ഉയർന്നു എങ്കിലും പിറ്റേന്ന് പുലർച്ചയോടെ സാധാരണ നിലയിലായി, പുഴകര കവിഞ്ഞാണ് ഇവിടെ ആറാട്ട് നടക്കാറ് ഇത്തവണ അതുണ്ടായിട്ടില്ല എന്നാൽ കനത്ത മഴ തുടരുന്നതും ഇതേ നിരപ്പിൽ ജലനിരപ്പുയർന്നാൽ വൈകിട്ടോടെ ആറാട്ട് നടക്കാൻ സാധ്യതയുണ്ട്.
പെരിയാറിൽ ജലനിരപ്പുയരുന്നതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here