.കൊച്ചി:അമ്പലങ്ങളിലെ ഭണ്ഡാര മോഷ്ടാക്കൾ പോലീസ് പിടിയിൽ .ഏലൂർ നോർത്ത് ഭാഗത്ത് കളരി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഫയാസ് (21) എന്നയാളെയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുമാണ് ബിനാനിപുരം പോലീസ് പിടികൂടിയത്. ഇവർ ആലുവ വെസ്റ്റ്, കുന്നത്തുനാട്, ഏലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളും കുത്തി തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. മൂവരും ഒരുമിച്ച് മോഷ്ടിച്ച ബൈക്കുമായി രാത്രിയില്‍ കറങ്ങിനടന്നാണ് മോഷണം നടത്താറുളളത്. കഴിഞ്ഞ മാസം ബിനാനിപുരത്തുള്ള മാരായിൽ അമ്പലത്തിന്‍റെ ഭണ്ഡാരം ഇവര്‍ കുത്തി തുറന്ന്‍ മോഷണം നടത്തിയിരുന്നു. പ്രതികളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തി വരികെയാണ് കുട്ടി മോഷ്ടാക്കൾ ഉൾപ്പടെയുള്ളവർ പിടിയിലാക്കുന്നത്. ഇൻസ്പെക്ടർ വി.ആർ. സുനിൽ, എ..എസ്.ഐ മാരായ അബ്ദുൾ റഷീദ്, അബ്ദുൾ ജമാൽ, എസ്.സി.പി.ഒ സജീഷ്, സി.പി.ഒ മാരായ ഹരീഷ്, ശ്രീരാജ്, ഉമേഷ് എന്നിവരും അമ്പേഷണ സംഘത്തിലുണ്ടായിരുന്നു. മോഷണം തടയുന്നതിന് പോലീസിന്‍റെ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here