ആലുവ:ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ വീ​ട് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ർ​ശി​ച്ചു. മോ​ഫി​യ​യു​ടെ മ​ര​ണം ദു​ഖ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നും സ്ത്രീ​ധ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്ത​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

സ്ത്രീ​സു​ര​ക്ഷ​യ്ക്കാ​യി 18 നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. എ​ന്നി​ട്ടും ഇ​ത്ത​രം​സം​ഭ​വ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. സ്ത്രീ​ധ​ന​മെ​ന്ന രീ​തി ത​ന്നെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ആ​ലു​വ പോ​ലീ​സി​നെ​യും ഗ​വ​ർ​ണ​ർ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു. രാ​ജ്യ​ത്തെ മി​ക​ച്ച പോ​ലീ​സ് സം​വി​ധാ​ന​മാ​ണ് കേ​ര​ള​ത്തി​ലേ​ത്. എ​ന്നാ​ൽ ചി​ല​യി​ട​ത്ത് ആ​ലു​വ​യി​ലേ​തു​പോ​ല​ത്തെ സം​ഭവങ്ങൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here