അ​ക്ര​മി​ക​ളെ​ത്തി​യ​ത് ആം​ബു​ല​ൻ​സി​ലെ​ന്ന് പോ​ലീ​സ്: 11 പേ​ർ ക​സ്റ്റ​ഡി​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത് ശ്രീ​നി​വാ​സി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. ആ​ക്ര​മി​ക​ള്‍ എ​ത്തി​യ​ത് ആം​ബു​ല​ന്‍​സി​ലാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

എ​സ്ഡി​പി​ഐ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആം​ബു​ല​ന്‍​സ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്ഡി​പി​ഐ താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ഹ​നം പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം, കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. ന​ഗ​ര​ത്തി​ലൂടെയും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലൂടെയും കടന്നുപോകുന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here