കൊച്ചി: സാമ്പത്തിക ബാധ്യതയെ തുടർന്ന് വസ്ത്രവ്യാപാരി ആത്മഹത്യ ചെയ്തു. ആലുവ റെയിൽ റോഡിലെ ഹസ്‌നാസ് ടെക്‌സ്‌റ്റൈൽസ് ഉടമ സാജിദാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്പതിനൊന്നോടെയായിരുന്നു സംഭവം.

സ്ഥാപനത്തിന്റെ മൂന്നാംനിലയിലെ മുറിയിലേയ്‌ക്ക് പോയ സാജിദിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.

കൊറോണ കാലത്ത് സാജിദിന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ലോക്ഡൗൺ കാരണം ഏറെക്കാലം ടെക്‌സ്‌റ്റൈൽസ് അടച്ചിട്ടത് സാമ്പത്തിക ബാധ്യത വർദ്ധിപ്പിച്ചു. ഇതുമൂലം വിഷാദത്തിലായിരുന്നു സാജിദ്. ഇതാകാം ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്ക്കാരംബുധനാഴ്ച രാവിലെ പോസ്റ്റ്മാർട്ടത്തിന് ശേഷം കൊടികുത്തുമല ജുമാമസ്ജിദ് കബർസ്ഥാനിൽ .ഭാര്യ: സീനത്ത്. മകൾ ഹസ്‌നത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here