കൊ​ല്ലം: ച​വ​റ​യി​ൽ മി​നി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. 24 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ക​രു​ണാ​ന്പ​രം (56), ബ​ർ​ക്കു​മ​ൻ​സ് (45), ജ​സ്റ്റി​ൻ (56) ത​മി​ഴ്നാ​ട് സ്വ​ദേ​ശി ബി​ജു (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ട​പ്പ​ള്ളി​കോ​ട്ട​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. റോ​യി, വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

35 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം പു​ല്ലു​വി​ള​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മി​നി ബ​സും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് മീ​ൻ കൊ​ണ്ടു​വ​ന്ന ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here