കൊച്ചി : ആലുവയിൽ മോഹിയ പർവീൺ എന്ന നിയമ വിദ്യാർത്ഥിനി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്ന സുധീർ ഭർത്യ വീട്ടുകാരുടെ മുന്നിൽ വച്ച് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി ലഭ്യമായില്ലെന്ന് എം.എൽ എ .അൻവർ സാദത്ത്.

മരിച്ച മോഹിയ പർവീണിന്റെ ആത്മഹത്യ കുറിപ്പിൽ സി.ഐയുടെ പേരു പരാമർശിച്ചിട്ടും, ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത 2055/2021 നമ്പർ FIR ൽ സുധീർ കുട്ടിയോടും, പിതാവിനോടും എതിർ കക്ഷിയുടെ സാന്നിദ്ധ്യത്തിൽ മോശമായി പെരുമാറിയതു മൂലമാണ് ആത്മഹത്യ ചെയ്തതെന്ന പരാമർശമുണ്ടായിട്ടും, ഇദ്ദേഹത്തെ പ്രതിചേർക്കാതെ കുറ്റപത്രം സമർപ്പിച്ചതിൽ ജനപ്രതിനിധി എന്ന നിലയിൽ തന്റെ പ്രതിഷേധം മുഖ്യമന്ത്രിക്കും. ഡി.ജി.പിക്കും അൻവർ സാദത്ത് എം.എൽ.എ കത്തെഴുതി അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ, 306-ാം വകുപ്പുപ്രകാരം ആത്മഹത്യ പ്രേരണാകുറ്റത്തിന് പ്രതിയാക്കി കുറ്റപത്രത്തിൽ പ്രതിചേർക്കാതെ സുധീറിനെ ഒഴിവാക്കിയത്. പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും, ആയതിനാൽ സത്യം പുറത്തുകൊണ്ടു വരുന്നതിന് ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യന്ധമായ പുനരന്വേഷണം നടത്തി സി.ഐ യെ ആത്മഹത്യ പ്രേരണാകുറ്റത്തിന് 306-ാം വകുപ്പു പ്രകാരം കേസെടുത്ത് സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും, എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു. ആത്മഹത്യാ പ്രേരണാകുറ്റം 36-ാം വകുപ്പ് ചുമത്തി കുറ്റപത്രത്തിൽ പ്രതി ചേർക്കേണ്ട സി.ഐ. സുധീറിനെപോലുള്ള ഉദ്യോഗസ്ഥർ സർവ്വീസിൽ തുടരുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയായിരിക്കുമെന്നും, ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടാൽ മാത്രമേ മറ്റുദ്യോഗസ്ഥർ ഇതൊരു പാഠമായി പോലീസ് സേനയിൽ ഉദ്യോഗസ്ഥരിൽ നിന്നും മോശം പെരുമാറ്റം ആവർത്തിക്കാതിരിക്കുകയുള്ളു എന്നും എം എൽ എ കത്തിൽ പറഞ്ഞിട്ടുണ്ട്. മോഫിയ പർവീണിന്റെ കുടുംബം സിഐക്ക് എതിരെ നിയമപോരാട്ടമായി മുന്നോട്ട് പോകുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും എന്ന് എം എൽ എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here