തിരുവനന്തപുരം: രാജ്യം 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. കൊറോണ മൂന്നാം തരംഗം കനത്ത വെല്ലുവിളി ഉയർത്തുന്ന ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. കേരളത്തിലും നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ. പരിപാടികൾക്ക് തുടക്കം കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി.

മുഖ്യമന്ത്രിയുടെ അഭാവത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഗവർണറെ സ്വീകരിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് സെൻട്രൽ സ്റ്റേഡിയത്തിൽ പ്രവേശനം. സംസ്ഥാനത്തെ ചില മന്ത്രിമാർ കൊറോണ ചികിത്സയിലായതിനാൽ അതത് ജില്ലകളിലെ ജനപ്രതിനിധികൾക്കാണ് ചുമതല നൽകിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ‘നാം ഭാരതീയർ അതിയായ ആഹ്ലാദത്തോടെയും അഭിമാനത്തോടെയും ഇന്ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഭരണഘടന നിലവിൽ വന്ന അഭിമാന നിമിഷത്തിന്റെ ആഘോഷമാണ് റിപ്പബ്ലിക് ദിനം. ജനാധിപത്യത്തിലുള്ള നമ്മുടെ അചഞ്ചമായ വിശ്വാസത്തിൽ തെളിയുന്നത് നവഭാരത ശിൽപകളോടും സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോടുമുള്ള ആരദമാണ്. കൊറോണ വ്യാപനം നിമിത്തം റിപ്പബ്ലിക് ദിനാഘോഷം പരിമിതപ്പെടുത്തേണ്ടി വന്നു. എന്നാൽ നമ്മുടെ രാജ്യവും, പ്രിയ സംസ്ഥാനവും കൈവരിച്ച പുരോഗതിയിലുള്ള നമ്മുടെ അഭിമാനത്തിന് അളവും പരിമിതിയുമില്ല’ ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here