തിരുവനന്തപുരം : ക്രിസ്ത്യൻ നാടാർ സമുദായം ഇനി മുതൽ ഒബിസി വിഭാഗത്തിൽ. എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ സമുദായങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്ന് കാണിച്ച് നാടാർ സമുദായം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാർ ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

അടുത്തിടെ പാർലമെന്റ് ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുകയും ഇതുവഴി സമുദായങ്ങളെഒബിസിവിഭാഗത്തിൽപ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്രിസ്ത്യൻ നാടാർ സമുദായത്തെ ഒബിസിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here