ബാംബോലിം: പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ഹൈദരാബാദ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാസ്‌റ്റേഴ്‌സ് മുട്ടുമടക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ നാലാമത്തെ തോൽവിയാണിത്. 28 ാം മിനുട്ടിൽ ഒഗ്ബചെക്ക്ാണ് ഹൈദരാബാദിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 87 ാം മിനിറ്റിൽ ജാവിയർ സിവേരിയോയും ഹൈദരാബാദിനായി ഗോൾ നേടിയപ്പോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ ബിൻസി ബരേറ്റോ ആശ്വാസ ഗോൾ നേടി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലണ് ബരേറ്റോ ഗോൾ നേടിയത്.

ജയത്തോടെ ഹൈദരാബാദ് പോയിൻറ് പട്ടികയിൽ ഒന്നാമതെത്തി. 35 പോയിൻറാണ് ഹൈദരാബാദിനുള്ളത്. 27 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇനി മൂന്ന് കളികൾ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളത്.അടുത്തയാഴ്ച മുംബൈയുമായാണ് മത്സരം നടക്കാനിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here