കു​ടും​ബ​വ​ഴ​ക്കി​നി​ടെ ന​വ​വ​ധു​വാ​യ മ​രു​മ​ക​ളു​ടെ അ​ടി​യേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു. ആ​ലു​വ കു​റ്റി​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി റൂ​ബി മു​ഹ​മ്മ​ദാ​ണ് (63) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

കേ​സി​ല്‍ റൂ​ബി​യു​ടെ മ​ക​ന്‍ സ​ഞ്ജു​വി​ന്‍റെ ഭാ​ര്യ ഷ​ജ​ന​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റൂ​ബി​യും ഷ​ജ​ന​യും അ​ടു​ത്തി​ടെ​യാ​ണ് സ​ന്ദ​ര്‍​ശ​ക​വീസ​യി​ല്‍ അ​ബൂ​ദ​ബി​യി​ല്‍ എ​ത്തി​യ​ത്. സ​ഞ്ജു ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് വി​വാ​ഹി​ത​നാ​യ​ത്.

ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ണ് കോ​ട്ട​യം പൊ​ന്‍​കു​ന്നം സ്വ​ദേ​ശി​നി ഷ​ജ​ന​യു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. അ​ബു​ദാ​ബി​യി​ല്‍ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണു സ​ഞ്ജു ഭാ​ര്യ​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. ര​ണ്ട് ദി​വ​സ​മാ​യി ഉ​മ്മ​യു​മാ​യി ചെ​റി​യ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യും തി​ങ്ക​ളാ​ഴ്ച രാ​ത്രി പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​താ​യും സ​ഞ്ജു പ​റ​ഞ്ഞു. ഷ​ജ​ന​യെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here