കൊച്ചിയിൽ 1500കോടിരൂപയുടെമയക്കുമരുന്ന് വേട്ട. കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് റെവന്യൂ ഇൻ്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ ലക്ഷദ്വീപിന് അടുത്തുള്ള പുറംകടലിൽ 220 കിലോ ഹെറോയിനുമായി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെകുളച്ചലിൽനിന്നുള്ളരണ്ട്ബോട്ടുകളിലായിരുന്നു മയക്കുമരുന്ന് കടത്താൻശ്രമിച്ചത്. പ്രിൻസ്,ലിറ്റിൽജീസസ്എന്നിവയാണ്പിടിയിലായ ബോട്ടുകൾ.

ബോട്ടിൽ നിരവധി പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ 20 മത്സ്യത്തൊഴിലാളികളെ പിടികൂടിയിട്ടുണ്ട്. ഡിആർഐയും കോസ്റ്റ്ഗാർഡും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടാനായത്.

സമീപകാലത്ത് നടത്ത് ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് കൊച്ചിയിൽ നടന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ കുളച്ചൽ സ്വദേശികളും മലയാളികളുമായ മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഘത്തിൽ നാല് മലയാളികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here