.തിരുവനന്തപുരം അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാർ കേരളത്തിലേക്ക് . ഏജന്റുമാരാണ് ഇവരെ കേരളത്തിൽ എത്തിക്കുന്നതെന്നാണ് വിവരം. 350 ഓളം പേർ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ വിവിധ ജില്ലകളിൽ എത്തിയതായി സൂചനയുണ്ട്. സംസ്ഥാന ഇന്റെലിജൻസും ഐബിയും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞദിവസം ഗോരഖ്പൂരിൽ നിന്ന് കൊച്ചുവേളിയിലെക്ക് എത്തിയ രസ്തി സാഗർ എക്‌സ്പ്രസിലാണ് റോഹിംഗ്യൻ കുടിയേറ്റക്കാർ കൂട്ടത്തോടെ കേരളത്തിൽ എത്തിയത്.ട്രെയിനിൽ എസി കംപാർട്ട്മെന്റുകളിലായിരുന്നു ഇവരുടെ യാത്ര . സംശയം തോന്നിയ സഹയാത്രികരിൽ ചിലരാണ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ട്രെയിൻ ടിക്കറ്റും യാത്രാ ചെലവും നൽകി ഏജന്റുമാരാണ് ഇവരെ ട്രെയിനിൽ കയറ്റി വിടുന്നത് .കേരളത്തിൽ തങ്ങൾ ഇറങ്ങേണ്ടത് എവിടെ എന്നറിയില്ല വിവിധ സ്റ്റേഷനുകളിൽ ഇവിടത്തെ ഏജൻ്റുമാർ എത്തിയാണ് കൊണ്ടു പോകും എന്നാണ് സഹയാത്രികർക്ക് ഇവർ നൽകിയ മറുപടി. കഴിഞ്ഞ തിങ്കളാഴ്ച ഇവിടെ എത്തിയ ട്രെയിനിലാണ് റോഹിംഗ്യൻ അഭയാർത്ഥികൾ ഉണ്ടായിരുന്നതായാണ് സഹയാത്രികർ പങ്ക് വച്ച വിവരം

പാലക്കാട് ,തൃശ്ശൂർ ,ആലുവ,ആലപ്പുഴ , കോഴിക്കോട് എന്നിവിടങ്ങളിലായിയാണ് ഇവർ ഇറങ്ങിയത്. മ്യാൻമാറിൽ നിന്നുള്ള റോഹിംഗ്യൻ അഭയാർത്ഥികൾ യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ലാതെ ഇന്ത്യയിൽ പലയിടത്തായി അനധികൃതമായി തങ്ങുകയാണ്.ഇവരിൽ ചിലരാണ് കേരളത്തിലേക്ക് എത്തിയത്.

അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ ജോലികളിലും സംവരണമേർപ്പെടുത്താൻ പോകുന്നു എന്നു മറ്റുമുള്ള വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് ബംഗ്ലാദേശികൾക്കൊപ്പം റോഹിംഗ്യൻസും കേരളം താവളമാക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here