ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍ വി​വാ​ഹി​ത​നാ​യി. ച​ണ്ഡീ​ഗ​ഡി​ല്‍ വ​ച്ച് ല​ളി​ത​മാ​യ രീതിയിലാണ് ​ചട​ങ്ങ് സംഘടിപ്പിച്ചത്.

ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ കു​ടും​ബ​സ​മേ​തം ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ന്‍ വി​വാ​ഹി​ത​നാ​യ​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കേ​ജ​രി​വാ​ള്‍ പ്ര​തി​ക​രി​ച്ചു. ആം​ആ​ദ്മി എംപി രാ​ഘ​വ് ഛദ്ദ​യും വി​വാ​ഹ​വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ത്തു.

ചു​വ​ന്ന നി​റ​ത്തി​ലു​ള്ള വേ​ഷ​ണ​മ​ണി​ച്ചാ​ണ് വ​ധു ഗു​ര്‍​പ്രീ​ത് കൗ​ര്‍ വി​വാ​ഹ​ച​ട​ങ്ങി​നെ​ത്തി​യ​ത്. സ്വ​ര്‍​ണ​നി​റ​ത്തി​ലു​ള്ള വേ​ഷ​ത്തി​ല്‍ ഭ​ഗ​വ​ന്ത് മാ​നും വേ​ദി​യി​ലെ​ത്തി.

മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ കൗ​ര്‍ ഡോ​ക്ട​റാ​ണ്. കു​ടും​ബ​സു​ഹൃ​ത്താ​യ കൗ​റു​മാ​യി ഭ​ഗ​വ​ന്ത് മാ​ന് വ​ര്‍​ഷ​ങ്ങ​ളാ​യി പ​രി​ച​യ​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല​ട​ക്കം കൗ​ര്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

48 വ​യ​സു​ള്ള ഭ​ഗ​വ​ന്ത് മ​ന്‍ ആ​റു വ​ര്‍​ഷം മു​മ്പു വി​വാ​ഹ മോ​ച​നം നേ​ടി​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ ര​ണ്ടു മ​ക്ക​ളു​ണ്ട്. കു​ട്ടി​ക​ള്‍ ആ​ദ്യ ഭാ​ര്യ​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ്

LEAVE A REPLY

Please enter your comment!
Please enter your name here