കൊച്ചി: ദേശീയപതാകകൾ ചവറ്റുകുനയിൽ. കാക്കനാട് ഇരുമ്പനത്താണ് സംഭവം. അനധികൃതമായി മാലിന്യം തള്ളുന്ന പറമ്പിലാണ് ഉപേക്ഷിച്ച നിലയിൽ ദേശിയ പതാകയടക്കമുള്ളവ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിൻ്റെ മുദ്രയുള്ള പേപ്പറുകളും തുണികളും ഇതോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്

നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ഹിൽപ്പാലസ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോസ്റ്റ്ഗാർഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിൻകോട്ട് തുടങ്ങിയവയും ഉപേക്ഷിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തിലുണ്ട്.

ചൊവ്വാഴ്ച രാവിലെയോടെയാണ് ഇവിടെ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവ നശിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയ ആരെങ്കിലും ഉപേക്ഷിച്ചു കടന്നുകളഞ്ഞതാവാം എന്നു പ്രദേശവാസിയായ അബിൻ പറഞ്ഞു.

വിവരം അറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തി.മാലിന്യക്കൂമ്പാരത്തിലുണ്ടായിരുന്ന എല്ലാ ദേശീയ പതാകകളും എടുത്തു കൊണ്ടുപോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here