തിരുവനന്തപുരം: സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ? എന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പ്രതികരണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എകെജി സെന്‍ററിനു “ബോംബ് ” എറിഞ്ഞത് ഇനിയെങ്ങാനും സുകുമാരക്കുറുപ്പ് ആയിരിക്കുമോയെന്നാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.

എകെജി സെന്‍ററിനുനേരെ പടക്കം എറിഞ്ഞ പ്രതിയെ ഇതുവരെ പിടിക്കാത്തതിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് ജയരാജൻ സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോയെന്ന് നേരത്തേ ചോദിച്ചത്. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, പലരും മാറി ഭരിച്ചിട്ടും പിടിച്ചോ?’ എന്നാണ് ഇ.പി. പ്രതികരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here