കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ..

അതേസമയം നിയമസഭ ഏത് ബില്ലുകൾ പാസാക്കിയലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ വ്യക്തമാക്കി. .ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിക്കും. എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല ഭേദഗതി ബില്ലിൽ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണർ പറഞ്ഞു. സർവകലാശാലകളുടെ സ്വതന്ത്ര അധികാരം തകർക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here