പെരുമ്പാവൂർ:. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മാനശേഖരത്തിൽ നിന്ന് ലഭിച്ച സ്വാമി അയ്യപ്പന്റെ ചില്ലിട്ട ചിത്രം ഇനി ജി.കാശിനാഥിന്റെ വീട്ടിലെ പൂജാമുറിയിലെ വിസ്മയവും കൗതുകവുമാകും. ഓൺലൈൻ ലേലം വഴിയാണ് പെരുമ്പാവൂർ ഒക്കൽ കാരിക്കോട് സ്വദേശി കാശിനാഥ് ഫോട്ടോ സ്വന്തമാക്കിയത്.മോദിയുടെ അയ്യപ്പൻ ഇനി കാശിനാഥന്റെ പൂജാമുറിയിൽ, ലേലത്തിൽ സ്വന്തമാക്കിയത്

”രണ്ടുവർഷം മുമ്പാണ് വീട് പണിതത്. അയ്യപ്പസ്വാമിയുടെ ഫോട്ടോ വീട്ടിൽ ഉണ്ടായിരുന്നില്ല. ലേലത്തിൽ സ്വാമി അയ്യപ്പന്റെ ഫോട്ടോ കണ്ടതോടെ പങ്കെടുത്തു. കഴിഞ്ഞദിവസം ഫോട്ടോ ലഭിച്ചതോടെ കുടുംബത്തിന് മുഴുവൻ സന്തോഷമായി”,കാശിനാഥൻ പറഞ്ഞു.

ആറുഘട്ടമായി നടന്ന ലേലത്തിൽ അടിസ്ഥാനവിലയുടെ നാലിരട്ടിയായ 2,000 രൂപ നൽകിയാണ് ചിത്രം സ്വന്തമാക്കിയത്. വിവിധ സന്ദർശനങ്ങൾക്കിടയിൽ ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്തു ലഭിക്കുന്ന തുക ഗംഗാ ശുചീകരണ പദ്ധതിയായ നമാമി ഗംഗ പദ്ധതിക്ക് വിനിയോഗിക്കുകയാണ് കേന്ദ്രലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here