തിരുവനന്തപുരം: ഇന്ന് വിജയദശമി. വിദ്യാരംഭം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകള്‍  ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമായാണ് കുട്ടികളെ എഴുത്തിനിരിത്തുന്നത്.പുലര്‍ച്ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകള്‍.അറിവിൻറെ ആദ്യാക്ഷരം കുറിക്കാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വൻ തിരക്ക്. പുലർച്ചെ നാലുമണി മുതൽ തന്നെ എഴുത്തിനിരുത്തൽ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഇടത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്

ഇരുപതോളം പുരോഹിതന്മാർ നേതൃത്വം നൽകുന്നു. തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബിക സന്നിധിയിൽ ഇന്ന് അറിവിന്റെ ആദ്യാക്ഷരം കുറിക്കും. 2 വർഷങ്ങൾക്കുശേഷം കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ്ഇത്തവണ ചടങ്ങുകൾ.ക്ഷേത്രത്തിൽ എത്താൻ പ്രത്യേക ബസ് സർവീസുകളും കൊങ്കൺ വഴിയുള്ള എല്ലാ തീവണ്ടികൾക്കും ബൈന്ദൂരിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇന്നലെ നടന്ന രഥോത്സവ ചടങ്ങുകൾക്കും ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ന് രാത്രി നടക്കുന്ന വിജയോത്സവത്തോടെ ഒൻപത് നാൾ നീണ്ടുനിന്ന കൊല്ലൂരിലെ നവരാത്രി മഹോത്സവത്തിന് പരിസമാപ്തിയാകും…..

LEAVE A REPLY

Please enter your comment!
Please enter your name here