തൃശൂർ: തൃശൂർ ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. ഒല്ലൂർ സ്വദേശി രാജേന്ദ്രബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകൻ സമർഥ് ( ആറു വയസ്സ്) എന്നിവരാണ് മരിച്ചത്.

ആറാട്ടുപുഴ ബണ്ടുറോഡിലൂടെ പോകുമ്പാഴാണ് കാർ അപകടത്തിൽപ്പെട്ടത്. ആറുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബണ്ടുറോഡിൽ വെച്ച് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ, കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

ഏകദേശം 20 മിനുട്ടോളം കാറിനകത്ത് യാത്രക്കാർ കുടുങ്ങിക്കിടന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്ന ആറുപേരെയും നാട്ടുകാർ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here