കൊച്ചി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ നാളെമുതൽ കേരളത്തിലും. കൊച്ചി കോർപ്പറേഷൻ പരിധിയിൽ നാളെ വൈകുന്നേരം മുതൽ 5ജി ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി,കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കുംവ്യാപിപ്പിക്കുകയായിരുന്നു.

ഡിസംബർ അവസാനത്തോടെ, രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here