‘േ’ഗാ​ന്ധി​ന​ഗ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മാ​താ​വ് ഹീ​രാ​ബെ​ൻ മോ​ദി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തി​യാ​യി. ഗാ​ന്ധി​ന​ഗ​റി​ലെ ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും സ​ഹോ​ദ​ര​ന്മാ​രും ചേ​ർ​ന്ന് ഹീ​രാ​ബെ​ന്നി​ന്‍റെ ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി.

ഗാ​ന്ധി​ന​ഗ​റി​ന് സ​മീ​പ​ത്തു​ള്ള റാ​യ്സ​ൻ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ൽ രാ​വി​ലെ​യെ​ത്തി​യ മോ​ദി മാ​താ​വി​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് മോ​ദി​യും സ​ഹോ​ദ​ര​ങ്ങ​ളും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ പേ​ട​കം ശ്മ​ശാ​ന​ത്തി​ലേ​ക്ക് ചു​മ​ന്ന് കൊ​ണ്ടു​വ​ന്ന​ത്.

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ, മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ യു.​എ​ൻ മേ​ത്ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ വ​ച്ച് അ​നാ​രോ​ഗ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഹീ​രാ​ബെ​ൻ അ​ന്ത​രി​ച്ച​

LEAVE A REPLY

Please enter your comment!
Please enter your name here