ലൈഫ്മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി.

സ്വപ്‌ന സുരേഷിന്റേയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും ഉള്‍പ്പെടെ മൊഴികള്‍ ശിവശങ്കറിനെതിരെയാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദിക്കുന്നത്. ഇനി സി എം രവീന്ദ്രനെക്കൂടി ചോദ്യം ചെയ്യാനുണ്ട്. ഈ പശ്ചാത്തലത്തില്‍ ശിവശങ്കര്‍ ജാമ്യം നേടി പുറത്തിറങ്ങിയാല്‍ സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇ ഡി കോടതിയില്‍ വാദിച്ചു. ശിവശങ്കറിന് ഇനി ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here