ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിലും ബിജെപി അധികാരം പിടി ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുര, നാഗാ ലാൻഡ് തെരഞ്ഞെടുപ്പുകളിലെ മിന്നും വിജയത്തിന് ശേഷം പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസം ബോധന ചെയ്ത വേളയിലാണ് മോദി ഈ പ്രസ്താവ ന നടത്തിയത്.

മേഘാലയയും നാഗാലാൻഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സർക്കാരുണ്ടാക്കുമെന്നും ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നെ ന്നും മോദി പറഞ്ഞു.

വർഷങ്ങളായി ബിജെപിയുടെ പേരിൽ ന്യൂനപക്ഷങ്ങ ളെ ഭീഷണിലാഴ്ത്തുന്നു. ഗോവയ്ക്ക് സമാനമായി കി സ്ത്യൻ സമൂഹം താമസിക്കുന്ന വടക്ക് കിഴക്കൻ സം സ്ഥാനങ്ങളിലും ഈ മിഥ്യ തകർന്ന് തുടങ്ങിയിരിക്കു ന്നു. ഈ മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടു മെന്ന് ആത്മവിശ്വാസമുണ്ട്.

ഇനി വടക്കുകിഴക്കൻ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്. ഡൽ ഹിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞു.

ഒരിടത്ത് ഗുസ്തി, മറ്റൊരിടത്ത് ദോസ്തി എന്ന കോ ൺഗ്രസ് – സിപിഎം നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്. വടക്ക് കിഴക്കൻ മേഖലയെ അവഗണി ച്ച പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് അവ രെ ജനം കൈവിട്ടതെന്നും മോദി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here