ഗുരുവായൂർ:സാമവേദ പണ്ഡിതനും ആയുർവേദ ഫിസിഷ്യനുമായ കോട്ടയം തോട്ടം ശിവകരൻ നമ്പൂതിരിയെ ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്നിന് പുതിയ മേൽശാന്തി ചുമതലയേൽക്കും. 40 പേർ മേൽശാന്തിയാകാൻ അപേക്ഷ സമർപ്പിച്ചു. അതിൽ 33 പേരാണ് കൂടിക്കാഴ്ചയ്ക്ക് ഹാജരായത്. യോഗ്യരായ 28 പേരിൽ നിന്നും നറുക്കിട്ടെടുത്താണ് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തത്.

ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരി നടത്തിയ കൂടിക്കാഴ്ചയിൽ യോഗ്യത നേടിയവരെയാണ് നറുക്കെടുപ്പിൽ പങ്കെടുപ്പിച്ചത്. ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷമാണ് നറുക്കെടുപ്പ് നടന്നത്.

സാധാരണ നിലവിലുള്ള മേൽശാന്തിമാരാണ് പുതിയ മേൽശാന്തിയെ നറുക്കെടുക്കുന്നത് എന്നാൽ നിലവിലുള്ള മേൽശാന്തി കക്കാട് കിരൺ ആനന്ദിന് 10 ദിവസത്തെ വാലായ്മ വന്നതിനാൽ ഉച്ചപൂജ നിർവ്വഹിച്ച ശേഷം ക്ഷേത്രം ഓതിക്കനാണ് മേൽശാന്തിയെ നറുക്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here