ആലുവ:കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ പകൽ പുരം ഇന്ന്‍.  വൈകിട്ട് നാലിനാരംഭിക്കുന്ന പകൽപ്പൂരത്തിന് കേരളത്തിലെ പ്രമുഖ ഒൻപത് ഗജകേസരികൾ അണിനിരക്കും.ഗജരാജപ്രജാപതിമംഗലാംകുന്ന്അയ്യപ്പൻതൃക്കടുങ്ങല്ലൂരപ്പൻ്റെ തിടമ്പേറ്റും.
പത്മശ്രീ പെരുവനം കുട്ടൻ മാരാർ, ചേരാനല്ലൂർ ശങ്കരൻ കുട്ടൻ മാരാർ,  ചൊവ്വല്ലൂർ മോഹനൻ, ചൊവ്വല്ലൂർ മോഹന വാര്യർ, ചൊവ്വല്ലൂർ സുനിൽ  എന്നിവരുടെ നേതൃത്വത്തിൽ അഞ്ഞൂറിൽ അധികം വാദ്യമേള കുലപതികൾ   മേജർസെറ്റ് നാദസ്വരം, പഞ്ചവാദ്യം ,ചെണ്ടമേളം ആൽത്തറ പാണ്ടിമേളം എന്നിവക്ക് അണിനിരക്കും.
 വർണ്ണശബളമായ കുടമാറ്റവുമുണ്ടാകും.
പകൽപ്പൂരത്തിന് എഴുന്നള്ളിനിൽക്കുന്ന തൃക്കടുങ്ങല്ലൂരപ്പന് മുന്നിൽ കാണിക്ക അർപ്പിക്കുന്നത് അഭീഷ്ടസിദ്ധിദായകം എന്ന് വിശ്വസിക്കുന്നു.
രാത്രി 10 മണിയോടെ ദീപാരാധന, കരിമരുന്ന് പ്രയോഗം.
രാത്രി 12-ന്  വിളക്കിനെഴുന്നള്ളിപ്പിന് കേളി, കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവഅരങ്ങേറും.വെളുപ്പിന് 4-ന് പള്ളിവേട്ട.
  വെള്ളിയാഴ്ച രാവിലെ 6.30 നും 7 നും മദ്ധ്യേ ‘കൊടിയിറക്കം .10-ന് ആറാട്ട് സദ്യ.
വൈകിട്ട്4ന് മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെആറാട്ട്പുറപ്പാട്.കൂട്ട വെടികെട്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കഴിഞ്ഞാല്‍  ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ആറാട്ട് കുളിക്കുവാൻ എത്തുന്നത് കടുങ്ങല്ലൂര്‍ തേവരുടെ ആലുവ മണപ്പുറത്തെ ആറാട്ടിനാണ്. ഏഴിന് പൂർണ്ണാ നദിയായ പെരിയാറിൽ ആറാട്ട് .തിരിച്ചെഴുന്നള്ളുമ്പോൾ പഴയ ദേശം റോഡിലെ ക്ഷേത്ര സർപ്പക്കാവിൽ പറനിറയ്ക്കാൻ സൗകര്യം ഉണ്ടാകും.
രാത്രി പത്തിന് ആറാട്ട് വിളക്കോടെ ഉൽസവത്തിന് പരിസമാപ്തി ആകും
https://youtu.be/GfoYQdCY5i0

LEAVE A REPLY

Please enter your comment!
Please enter your name here