ന്യൂഡൽഹി: ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ അന്വേഷണം നടത്തുമെന്ന് അറിയിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ ബോർഡ് ഇക്കാര്യം ശുപാർശ ചെയ്തതായും കേന്ദ്രമന്ത്രി അറിയിച്ചു. ട്രാക്കിന്റെ അറ്റകുറ്റപണികൾ ഏകദേശം പൂർത്തിയായെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.ഭുവനേശ്വറിൽമാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രെയിൻ അപകടത്തിന്റെ മൂലകാരണം കണ്ടെത്തുമെന്നും വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും റെയിൽവേ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. അപകടത്തിലേക്ക് നയിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അപകടം നടന്ന സ്ഥലത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഏഴ് പൊക്ലിയിൻ മെഷീനുകളും രണ്ട് അപകടനിവാരണ ട്രെയിനുകളും നാല് ക്രെയിനുകളും സ്ഥലത്തുണ്ട്. ആയിരത്തോളം തൊഴിലാളികൾ ചേർന്നാണ് ട്രാക്ക്അറ്റകുറ്റപ്പണികൾ നടത്തുന്നത്. .

ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്സ്ട്രെയിനുമായിരുന്നു കഴിഞ്ഞ ദിവസം ബാലസോറിൽ അപകടത്തിൽപ്പെട്ടത്.കോറമണ്ഡൽ ട്രെയിൻ റെയിൽവേ ട്രാക്കിലെ ലൂപ് ലൈനിലേക്ക് കടന്ന് ചരക്ക് തീവണ്ടിയിൽ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ കോച്ചുകൾ സമീപ ട്രാക്കിലൂടെപോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന്റെ അവസാന ബോഗികളിൽ വന്ന്പതിക്കുകയായിരുന്നു. രാജ്യത്തെ നടരുക്കിയ ദുരന്തത്തിൽ 275 പേരുടെ ജീവൻ പൊലിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here