ജസ്റ്റിസ് എസ്. മണികുമാർ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ; സർക്കാർ ശുപാർശ ​ഗവർണർ അം​ഗീകരിച്ചു.2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചത്. എന്നാൽ നിയമനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻവിയോജനക്കുറിപ്പ് രേഖപ്പെടുത്തി.

സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നി വരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എ.എൻ.ഷംസീ റും നിയമനത്തെ അനുകൂലിച്ചു. ഇതോടെ 2-1 ഭൂരി പക്ഷത്തിൽ നിയമന ശിപാർശ ഗവർണർക്ക് കൈമാറുകയായിരുന്നു. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ തടസമില്ല.

ജസ്റ്റീസ് എസ്. മണികുമാറിൻ്റെ പല വിധികളിലും സർക്കാരിന് അനുകൂലമായ നിലപാടെടുക്കുന്നു എന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് വിരമിച്ചപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് സർക്കാർ തലത്തിൽ യാത്രയയപ്പ് നൽകി യതും വിവാദമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here