തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്‌പാപരി ധിയിൽനിന്ന് 3,000 കോടി രൂപ മുൻകൂറായി കടമെടുക്കാൻ കേന്ദ്രാനുമതി. ഈ വർഷത്തെ കേരള ത്തിന്റെ വായ്പാപരിധി 37,000 കോടി രൂപയാണ്.
ഈ തുകയിൽനിന്ന് 5,000 കോടി രൂപ കടമെടുക്കാ നുള്ള അനുമതിയാണ് സംസ്ഥാനം തേടിയിരുന്ന ത്. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഘട കങ്ങൾ അടക്കം പരിശോധിച്ച ശേഷം 3,000 കോടി രൂപ മാത്രം കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയത്.
വലിയ സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യ ത്തിലാണ് 5,000 കോടി കടമെടുക്കാൻ കേരളം അ നുമതി തേടിയത്. നിലവിൽ 3,000 കോടി കടമെടു ക്കാൻ അനുമതി നൽകിയതോടെ സംസ്ഥാനത്തി ന്റെ തത്ക്കാലത്തെ പ്രശ്‌നത്തിന് പരിഹാരമാകു മെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ വർഷം കേരളത്തിന് 5,000 കോടി മുൻകൂർ വായ്‌പയ്ക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. –