ടിപ്പര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

0
16

ഇരിട്ടി: ടിപ്പര്‍ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഇരിട്ടി-കീഴ്പ്പള്ളി റൂട്ടിലെ കോളിക്കടവ് കോറമുക്കില്‍ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നഅപകടം. അപകടത്തില്‍ പരിക്കേറ്റ ഇരുചക്രവാഹനയാത്രക്കാരായ കീഴ്പ്പള്ളി സ്വദേശി അഫ്‌സല്‍ (18) തിരുവനന്തപുരം സ്വദേശി ഹനീഫ (30)എന്നിവരെ ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടിപ്പറിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു ഇരിട്ടി പോലിസ് കേസെടുത്തു.

മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലെ റിസോര്‍ട്ടുകള്‍ പൂട്ടിച്ചു
തലശ്ശേരി: മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലെ തീരദേശ കെട്ടിട നിര്‍മാണചട്ടം ലംഘിച്ച് പഞ്ചായത്ത് അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് റിസോര്‍ട്ടുകളും അനധികൃതമെന്ന് പഞ്ചായത്ത്. ഇതില്‍ ഒരു റിസോര്‍ട്ട് കഴിഞ്ഞ ദിവസം അടച്ചു പൂട്ടിച്ചിരുന്നു. ഇതിനെതിരേ 24 മണിക്കൂറിനുള്ളില്‍ എതിര്‍വാദവുമായി ഇവരുടെ ഹിയറിങ് നടത്തിയാവും അടുത്ത നടപടി ക്രമം. നേരത്തെ നിയമസഭ കമ്മിറ്റി പരിസ്ഥിതി സമിതിയുടെ കണ്ടെത്തല്‍ പ്രകാരം റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഉടമകള്‍ പഞ്ചായത്ത് ട്രൈബ്യൂണലില്‍ പരാതി നല്‍കി സ്റ്റേ വാങ്ങിയിരുന്നു.
എന്നാല്‍ റിസോര്‍ട്ട് ആക്ട് പ്രകാരം പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയായിരുന്നു റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിച്ചത്. ഈ നോട്ടീസ് നല്‍കിയിട്ടും ഉടമകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നായിരുന്നു പഞ്ചായത്ത് കര്‍ശന നടപടിയുമായി രംഗത്തിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here