കട കുത്തിത്തുറന്ന് മൊബൈല്‍ഫോണുകള്‍ കവര്‍ന്നു

0
5

പാരിപ്പള്ളി:ദേശീയപാതയോരത്തെ മൊബൈല്‍കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മൊബൈല്‍ഫോണുകള്‍ അപഹരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നംഗ സംഘം പാരിപ്പള്ളി പെട്രോള്‍ പമ്പിന് സമീപമുള്ള സാംസങ്ങിന്റെ കമ്പനി റിപ്പയറിംഗ് സെന്ററില്‍ മോഷണം നടത്തിയത
്. ഷട്ടര്‍ തകര്‍ത്താണ് മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇവര്‍ കടന്നത്. പത്തിലധികം മൊബൈലുകളും നിരവധി സ്‌പെയര്‍ പാര്‍ട്‌സുകളുമാണ് അപഹരിക്കപ്പെട്ടത്.വിരവമറിഞ്ഞ് പാരിപ്പള്ളി എസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസും ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയിലെ ക്യാമറയില്‍ നിന്ന് മോഷ്ടാക്കളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here