പുലമണ്‍ തോട്ടില്‍ വീണു കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു

0
4

കൊട്ടാരക്കര : കലയപുരത്ത് തോട്ടില്‍ വീണു കാണാതായ വീട്ടമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ സമീപത്തെ പാലത്തിനടിയില്‍ നിന്നും കണ്ടെടുത്തു. കലയപുരം മരുതൂരില്‍ ശ്രീധരന്‍ പിള്ളയുടെ ഭാര്യ ലളിതാംബിക (52) ആണ് മരണമടഞ്ഞത്. വീട്ടിലെ ചവറുകള്‍ തൂത്തെടുത്തു തോടിന് സമീപം പോയപ്പോഴാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.

ഏറെ നേരമായും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്തൃമാതാവും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ചവറുകള്‍ കൊണ്ടുപോയ പാത്രം തോടിന് സമീപത്തു നിന്നും കണ്ടെടുത്തു. തുടര്‍ന്ന് പോലീസിലും കൊട്ടാരക്കര ഫയര്‍ ഫോഴ്‌സിലും വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ യൂണിറ്റ് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്നലെ മൃതദേഹം ഒഴുകിവരുന്നത് കണ്ട നാട്ടുകാര്‍ കരക്ക് അടുപ്പിക്കുകയായിരുന്നു കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here