സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: തിരുവനത്തപുരത്തിന് കിരീടം

0
2

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് കിരീടം. 50 സ്വര്‍ണവും 55 വെള്ളിയും 20 വെങ്കലവും അടക്കം 487 പോയിന്റ് കരസ്ഥമാക്കിയാണ് തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്.

മറ്റു ജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരത്തിന്റെ സര്‍വാധിപത്യം. 119 പോയന്റുള്ള എറണാകുളവും 104 പോയന്റുള്ള കോട്ടയവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 74 പോയന്റ് കരസ്ഥമാക്കി ആതിഥേയരായ തൃശൂര്‍ നാലാം സ്ഥാനവുംനേടി. സ്‌കൂള്‍തലത്തില്‍ 54 പോയന്റ് കരസ്ഥമാക്കി തിരുവനന്തപുരം കണിയംകുളങ്ങര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളാണ് ഒന്നാംസ്ഥാനത്ത്. 49 പോയിന്റ് നേടിയ കളമശ്ശേരി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. മൂന്നുദിവസമായി നടന്നുവന്ന ചാമ്പ്യന്‍ഷിപ്പ് തിങ്കളാഴ്ച്ച സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here