വൈകല്ല്യങ്ങള്‍ തകര്‍ക്കാത്ത മനസുമായി ഷബീര്‍ പഠിച്ച സ്‌കൂളില്‍ ആദ്യ ശമ്പളത്തിന് വിരുന്നൊരുക്കി;

0
15

കണ്ണൂര്‍: പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍ സ്നേഹവിരുന്നൊരുക്കി വിദ്യാര്‍ത്ഥി ശ്രദ്ധേയനായി. പാപ്പിനിശ്ശേരി കാട്ടിലെ പള്ളിയില്‍ അബൂബക്കറിന്റെയും സാബിറയുടെയും ഇളയമകന്‍ ഷബീറാണ് തോട്ടട ആശ്രയം സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്നേഹ വിരുന്നൊരുക്കിയത്.
വൈകല്യങ്ങള്‍ സ്‌നേഹബന്ധങ്ങള്‍ക്ക് തടസമാവില്ലന്ന് തെളിയിച്ചാണ് ഷമീറിന്റെ സ്‌നേഹ സമ്മാനം. മാനസിക വെല്ലുവിളി നേരിടുന്ന ഷബീര്‍ മുമ്പ് തന്റെ പത്താമത്തെ വയസ്സിലാണ് ആശ്രയ സ്പെഷല്‍ പഠിക്കാന്‍ എത്തിയത്. സ്വന്തമായി യാതൊരു പ്രവൃത്തി ചെയ്യാനൊ സംസാരിക്കുന്നത് പോലും മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്ന ഷബീര്‍ പരിശീലനത്തിലൂടെ പടിപടിയായി വളരുകയായിരുന്നു.
ഹൈപ്പര്‍ ആക്ടിവിറ്റീസും ഷമീറിന് ഉണ്ടായിരുന്നു. മികച്ച വിദ്യാര്‍ത്ഥിയായി 2004 ല്‍ പരീശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയ ഷമീര്‍ ഇന്ന് വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഫാക്ടറിയിലെ സ്ഥിരം തൊഴിലാളിയാണ്. ആദ്യമാസത്തെ ശമ്പളം കിട്ടിയപ്പോള്‍ ആ തുക ആശ്രയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിനായി തീരുമാനിക്കുകയായിരുന്നു.
പിതാവ് അബൂബക്കര്‍ വെസ്റ്റേണ്‍ ഇന്ത്യയില്‍ തൊഴിലാളിയായിരുന്നു. പിതാവിനൊപ്പം ഷമീര്‍ 2007 മുതല്‍ ജോലി പഠിക്കാനായി ഫാക്ടറിയില്‍ പോയി തുടങ്ങിയിരുന്നു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ മായിന്‍ മുഹമ്മദിന്റെയും സഹ തൊഴിലാളികളുടെയും പ്രോത്സാഹനവും സഹകരണവും ഷബീറിന് ജോലി പഠിച്ചെടുക്കുന്നതിന് തുണയായി.

LEAVE A REPLY

Please enter your comment!
Please enter your name here