നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച എട്ടുബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
4

പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച എട്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ പെരുനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നിലയ്ക്കലില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.

പന്ത്രണ്ടരയോടെയാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം എത്തിയത്. ഇലവുങ്കലില്‍ ഇവരുടെ വാഹനം തടയുകയും പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കി. നിലയ്ക്കലേക്ക് കടത്തിവിടാമെന്നും അറിയിച്ചു.

എന്നാല്‍ നിലയ്ക്കലില്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന സംഘം, നാമജപവുമായി കുത്തിയിരുന്നതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘത്തില്‍ രണ്ടുപേര്‍ പൊലീസ് നടപടിക്കിടെ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ള എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here