കുരുമുളകിനൊപ്പം കരിമുരിക്കിന്‍ കുരു; ശേഖരിക്കാനെത്തിയ മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി

0
210

വടകര :മായമില്ലാതെ ലഭിച്ചിരുന്ന കറുത്ത പൊന്നിലും(കുരുമുളക്) മായം ചേര്‍ക്കുന്നത് പുറത്തായി. കരിമുരിക്കിന്‍ കുരു ശേഖരിക്കാന്‍ വടകര ഭാഗത്തെത്തിയവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കുരുമുളകില്‍ ചേര്‍ക്കാനാണിതെന്ന് വ്യക്തമായത്. ഇരുപത് ചാക്കോളം കരിമുരിക്കിന്‍ കുരു സഹിതം മൂന്നു പേരെയാണ് നാട്ടുകാര്‍ പിടികൂടി വടകര പോലീസിലേല്‍പ്പിച്ചത്. പെരിന്തല്‍മണ്ണ സ്വദേശികളാണിവര്‍. ഒരു മരത്തിലെ കുരുവിന് 100 രൂപയാണിവര്‍ നല്‍കുന്നത്. കരിമുരിക്കിന്‍കുരു ഉണങ്ങിയാല്‍ കരുമുളക് ഉണങ്ങിയത് പോലെ തന്നെയാണ്.രണ്ടും തിരിച്ചറിയാന്‍ പ്രയാസം. പാലക്കാട്ടെ കേന്ദ്രത്തിലെത്തിച്ചാല്‍ ഒരു കിലോയ്ക്ക് 80 രൂപ ലഭിക്കുമെന്നാണ് പറയുന്നത്. മണിയാറത്ത് മുക്ക് ഭാഗത്ത് ആളൊഴിഞ്ിഞ പറമ്പില്‍ നിന്നാണ് ഉണങ്ങാനിട്ട നിലയില്‍ കരിമുരിക്കിന്‍ കുരു കണ്ടെത്തിയത്. പരിസരവാസികള്‍ പോലീസിലറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here