കൊട്ടാരക്കര : തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്നും തേങ്ങ വാങ്ങി സൂക്ഷിച്ചിരുന്ന മൊത്തവിതരണക്കാരായ കച്ചവടകേന്ദ്രങ്ങളില്‍ നിന്നും രാസവസ്തു ചേര്‍ത്ത് വച്ചിരുന്ന തേങ്ങ പിടികൂടി.ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള സൂചനകളുടെ അടിസ്ഥാനത്തിയിരുന്നു പരിശോധന.കരിക്ക് പരുവത്തില്‍ വെട്ടുന്ന തേങ്ങ പൊതിച്ച് സള്‍ഫര്‍ സ്‌പ്രേ ചെയ്തു മൂടിയിട്ടാല്‍ അടുത്ത ദിനത്തില്‍ കാഴ്ചക്ക് വിളഞ്ഞ തേങ്ങയുടെ കളര്‍ കിട്ടും. ഇത്തരത്തില്‍ കൊട്ടാരക്കരയിലും കോട്ടത്തലയിലുമായി മൊത്തവിതരണക്കാര്‍ സൂക്ഷിച്ചിരുന്ന തേങ്ങയാണ് പിടികൂടിയത്.കടുത്ത ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഇത്തരം രാസവസ്തുക്കള്‍ ഗുരുതര രോഗങ്ങള്‍ക്കാണ് കാരണമാകുന്നത്.പരിശോധനയില്‍ കൊട്ടാരക്കര തഹസീല്‍ദാര്‍ ബി അനില്‍കുമാര്‍,ഫുഡ് സേഫ്റ്റി ഓഫിസര്‍ ജിതിന്‍ദാസ്,പത്തനാപുരം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ ബിനുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Home Local News Kollam രാസവസ്തു ചേര്‍ത്ത തേങ്ങ പിടികൂടി; കരിക്കില്‍ കെമിക്കല്‍ സ്‌പ്രേ ചെയ്ത് മൂടിയിട്ട് വിളഞ്ഞതാക്കും