കര്‍ഷകര്‍ വീണ്ടും തെങ്ങ് കൃഷിയിലേക്ക്; സ്വകാര്യ നേഴ്‌സറികളില്‍ തെങ്ങിന്‍ തൈ വില്‍പന തകൃതി

0
343

കോട്ടയം: റബ്ബറിന്റെ വില ഇടിയുകയും നാളീകേരത്തിന്റെ വില ഉയരുകയും ചെയ്തതോടെ കര്‍ഷകര്‍ തെങ്ങ് കൃഷിയിലേക്ക് തിരിയുന്നു. തെങ്ങിന്‍തൈക്ക് ആവശ്യക്കാര്‍ ഏറിയതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുവരെ തൈകള്‍ എത്തിച്ച് കച്ചവടം തകൃതി.
നീര ഉള്‍പ്പെടെ തെങ്ങില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഭക്ഷ്യഉല്‍പ്പന്നങ്ങ ള്‍ക്ക് ആഭ്യന്തര അന്താരാഷ്ട്രമാര്‍ക്കറ്റുകളില്‍ ഡിമാന്റ് വര്‍ദ്ധിച്ചതും, നാളീകേരത്തി ന്റെ വില മെച്ചപ്പെട്ടതും കര്‍ഷകരെ തെങ്ങിലേക്ക് ആകൃഷ്ടിക്കാനിടയായുണ്ട്.
ഇടവിളകൃഷിയിലൂടെ വരുമാന വര്‍ദ്ധനവിനുള്ള സാധ്യതയും കര്‍ഷകരുടെ തെങ്ങ് കൃഷിക്ക് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ കഷ്ടതകളില്‍ നിന്നും കരകയറാനുള്ള നാളീകേരകര്‍ഷകരുടെ ശ്രമത്തെ തകിടം മറിക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് കര്‍ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
തെങ്ങിന്‍ കൈക്ക് ആവശ്യക്കാര്‍ ഏറിയതോടെ വേണ്ടത്ര ഗുണനിലവാരമില്ലാത്ത തെങ്ങിന്‍ തൈകള്‍ സ്വകാര്യ നഴ്‌സറികളിലൂടെയും ഇടനിലക്കാരിലൂടെയും വില്‍പ്പന നടത്തുന്നതാണ് നാളീകേര കൃഷിക്കും കര്‍ഷകര്‍ക്കും ഭീഷണി ഉയര്‍ത്തുന്നത്.
തമിഴ്‌നാട്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുവരെ തൈകള്‍ എ ത്തിച്ച് ഇവിടെ വില്‍പ്പന നടത്തുന്നവരുണ്ടത്രേ, ഇടനിലക്കാര്‍ വീടുകള്‍ കയറിയിറങ്ങി ഓര്‍ഡര്‍ സ്വീകരിച്ചാണ് തെങ്ങിന്‍ തൈ വില്‍പ്പന നടത്തുന്നത്. ലോറികള്‍ നിറയെ തെങ്ങിന്‍ തൈയുമായി പോകുന്ന വാഹനങ്ങള്‍ ജില്ലയിലെ ഇടവഴികളില്‍ പോലും പതിവുകാഴ്ചയാണ്.
തമിഴ്‌നാട്ടില്‍ നിന്നും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന തേങ്ങ ലോഡുകണക്കിന് കേരളത്തിലേക്ക് എത്തി ച്ച് വില്‍പ്പന നടത്തുന്നത് ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കാര്‍ഷിക നഴ്‌സറികള്‍ പല രും ഗുണനിലവാരത്തിലല്ല. കൂടുതല്‍ തൈകള്‍ എങ്ങനെ വില്‍പ്പന നടത്താം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ കൃഷിത്തോട്ടങ്ങളില്‍ നിന്നും കൊണ്ടുവന്ന തൈകളാണെന്നും മറ്റും പറഞ്ഞ് പ്രചരിച്ച് കച്ചവടം നടത്തുന്നവരും വളരെക്കുറച്ച് തൈകള്‍ മാത്രം വാങ്ങിയശേഷം ഈ ബില്ല് കാട്ടി കര്‍ഷകരെ വിശ്വസിപ്പിച്ച് ആയിരക്കണക്കിനു തൈകള്‍ വില്‍ക്കുന്നതും അടക്കമുള്ള തന്ത്രങ്ങള്‍ വരെ തെങ്ങി ന്‍തൈ വില്‍പ്പന രംഗത്ത് നടന്നു വരുന്നതായി ആരോപണമുണ്ട്.
ഗുണ നിലവാരമില്ലാത്ത തൈകള്‍ വാങ്ങി നട്ടുവളര്‍ത്തുന്നവര്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി അറിയുന്നവര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇവ കായ്ച്ചു തുടങ്ങുമ്പോഴാണ് അതുകൊണ്ട്. തൈകള്‍ വാങ്ങുന്നതിനു മുന്‍പ് കര്‍ഷകര്‍ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതെന്നും ഗുണമേന്മയില്ലാത്ത തൈകള്‍ വാങ്ങി കബളിപ്പിക്കപ്പെടുന്നവര്‍ക്ക് വര്‍ഷങ്ങള്‍ക്കു ശേഷം പഴിക്കുന്നത് തെങ്ങിനെയായിരി ക്കും. ഇത് കേരംതിങ്ങും കേര ളത്തില്‍ തെങ്ങ് കണ്ടെത്താന്‍ കഴിയാത്ത ഒരു കാലത്തെ ക്ഷണിച്ചു വരുത്താനിടയാകുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here