മാവോവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ അനാകോണ്ട തുടരുമെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ

0
5
ഉത്തരമേഖല റേഞ്ച് ഐ.ജി.ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് സംസാരിക്കുന്നു

കല്‍പ്പറ്റ:മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ മാവോവാദികള്‍ക്കെതിരെയുള്ള ‘ഓപ്പറേഷന്‍ അനാക്കോണ്ട’ എന്ന മാവോയിസ്റ്റ് വിരുദ്ധ നടപടി ശക്തമാക്കുമെന്ന് ഉത്തരമേഖല റേഞ്ച് ഐ.ജി.ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നടപടി തുടങ്ങിയിരുന്നു.ഡിസംബറിലാണ് ഓപ്പറേഷന്‍ അന്നാകോണ്ട ആരംഭിച്ചത്. മാവോയിസ്റ്റ് നേതാവ് സി.പി. ജലീല്‍ കൊല്ലപ്പെട്ടെങ്കിലും ഇത് തുടരും. പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന പൊതു ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. കോളനികളില്‍ വന്ന് അരിക്കും ഭക്ഷണ സാധനങ്ങളും പണവും ആവശ്യപ്പെടുന്ന പതിവ് ഉണ്ടെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളില്‍ കേരള പോലീസും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത്. വൈത്തിരിയില്‍ സ്വയം രക്ഷക്കായാണ് പോലീസ് മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിച്ചതെന്നും ഐ.ജി. പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here