ആക്ഷന്‍ രംഗങ്ങളുമായി ടൊവീനോയുടെ കല്‍ക്കി ടീസര്‍ എത്തി

0
6

ടൊവിനോ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമായ കല്‍ക്കിയിലെ ആദ്യ ടീസര്‍ പുറത്തെത്തി. ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ടീസര്‍. നെറ്റിയില്‍ ചോര ഒലിച്ച് കനല്‍ നിറച്ച തേപ്പുപെട്ടിയുമായി നില്‍ക്കുന്ന ടൊവിനോയാണ് ടീസറില്‍.

കഴിഞ്ഞ ദിവസം താരത്തിന്റെ കല്‍ക്കി ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ കട്ടതാടിവെച്ച ലുക്കിലാണ് ടീസറില്‍ ടൊവിനോയെ കാണുന്നത്. സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ച പ്രവീണ്‍ പ്രഭാറാമിന്റെ ആദ്യ സംവിധാന സംരംഭമാണ് കല്‍ക്കി. ഗൗതം ശങ്കറാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എസ്രയ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here