ഇടുക്കിയില്‍ വീണ്ടും കാട്ടുതീ; നിയന്ത്രണവിധേയമാക്കിയെന്ന് വനംവകുപ്പ്

0
18

ഇടുക്കി: ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ. പാമ്പാടും ചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടര്‍ന്നു. തീ നിയന്ത്രണ വിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപമുണ്ടായ കാട്ടുതീയില്‍ വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയില്‍ നശിച്ചു. വട്ടവട പഴത്തോട്ടം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും കാട്ടുതീ പടര്‍ന്നിരുന്നു. സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു.

കാട്ടുതീയിലെ നഷ്ടം കണക്കാക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ക്ക് നാട്ടുകാര്‍ കത്ത് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here