ഉണ്ണിത്താന് മലയോരത്ത് വരവേല്‍പ്പ്

0
17
കാസര്‍ക്കോട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സതീഷ് ചന്ദ്രന്‍ ചാടകത്ത് എത്തിയപ്പോള്‍ അനുഗ്രഹിക്കുന്ന വൃദ്ധ

ചിറ്റാരിക്കാല്‍: കുടിയേറ്റ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചിറ്റാരിക്കാല്‍ സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനക്കെത്തിയ വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം ആരംഭിച്ചത്. കണ്ണിവയല്‍, കാവുംതല, തയ്യേനി, പാലാവയല്‍, അതിരുമാവ്, ഭീമനടി, കോട്ടമല യാക്കോബായ സുനാറ, ചട്ടമല പള്ളികള്‍ സന്ദര്‍ശിച്ച് വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചു. പിന്നീട് മുനയന്‍കുന്ന് ബദറുല്‍ ഹുദ ജുമ മസ്ജിദ്, ചിറ്റാരിക്കാല്‍ ശ്രീധര്‍മ്മ ശാസ്ഥ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ ജനങ്ങള്‍ ഉണ്ണിത്താന് ഉജ്വല സ്വീകരണം നല്‍കി. അതിര്മാവ് പള്ളിയില്‍ തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെ സന്ദര്‍ശിച്ചു. കുന്നുംകൈയില്‍ മുത്തപ്പന്‍ തെയ്യത്തിന്റെ അനുഗ്രഹം തേടി. പിന്നീട് നീലേശ്വരം തട്ടാച്ചേരിയില്‍ വടവന്തൂര്‍ കഴകം, പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് സന്ദര്‍ശിച്ച് ഭഗവതി, വിഷ്ണുമൂര്‍ത്തി ദൈവങ്ങളുടെ അനുഗ്രഹം തേടി. തുടര്‍ന്ന് പുറത്തെക്കൈ കദമ്പവനം ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ചു. കടിഞ്ഞിമൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉജ്വല സ്വീകരണം നല്‍കി. സിപിഎം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഓര്‍ച്ചയിലെ പ്രജീഷിനെയും കുടുംബത്തെയും രാജ് മോഹന്‍ ഉണ്ണിത്താന്‍ സ്വീകരിച്ചു. കോട്ടപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. പിന്നീട് കല്യാശേരി നിയോജക മണ്ഡലത്തിലെ പഴയങ്ങാടി, പട്ടുവം, മാട്ടൂല്‍ പ്രദേശങ്ങളില്‍ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തു

 

LEAVE A REPLY

Please enter your comment!
Please enter your name here