സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും

0
4

പാലാ: കെ.എം. മാണിയുടെ സംസ്‌കാരശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്കു രണ്ടിനു പാലായിലെ കരിങ്ങോഴയ്ക്കല്‍ ഭവനത്തില്‍ ആരംഭിക്കും. കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്നു പാലാ കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്കുശേഷം ഭൗതികദേഹം കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here