തിരുവനന്തപുരം: വെഞ്ഞാറമൂടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് മുഖ്യപ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ട് പ്രധാനപ്രതികളായ സജീവ്,സനൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നും മൂന്നും പ്രതികളാണ് ഇവർ.
മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേൽപിച്ചതും ഇവരാണെന്ന് പോലീസ് പറഞ്ഞു. രണ്ട് പേരും കോൺഗ്രസ് പ്രവർത്തകരാണ്. ഐഎൻടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്.
അക്രമികൾക്ക് സഹായം നൽകിയവരും ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ഏഴ് പേരെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.