മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ സ്ഥാ​നം നാ​ന പ​ടോ​ലെ രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ന​ര്‍​ഹാ​രി സി​ര്‍​വാ​ളി​ന് കൈ​മാ​റി.

നാ​നാ പ​ടോ​ലെ ഉ​ട​ന്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​നി​ര​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഭ​ണ്ഡാ​ര ജി​ല്ല​യി​ലെ സ​കോ​ലി​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് പ​ടോ​ലെ.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ ബാ​ല​സാ​ഹേ​ബ് തോ​റാ​ട്ടി​ന് പ​ക​ര​മാ​യി പ​ടോ​ലെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​മെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന പ​ടോ​ലെ ബി​ജെ​പി​യി​ലെ​ത്തി എം​പി​യാ​യി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ക​യെ​ത്തി.

മാ​ര്‍​ച്ച് ഒ​ന്നി​ന് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​യ​മ​സ​ഭാ ബ​ജ​റ്റ് സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് നാ​നാ പ​ടോ​ലെ രാ​ജി വ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here