ആലുവ: ആലുവ മുനിസിപ്പാലിറ്റി 18-ാം വാര്‍ഡ് വിദ്യാധിരാജ സ്കൂളിനു സമീപം താമസിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മാതാവും വിധവയുമായ സജിതക്ക് ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയര്‍മാന്‍ ശ്രീ. ഗോകുലം ഗോപാലന്‍ സ്പോണ്‍സര്‍ ചെയ്തു നിര്‍മ്മിക്കുന്ന അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ അമ്മക്കിളിക്കൂട് പദ്ധതിയിലെ 49-ാമത്തെ വീടിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം ഗോകുലം ചിറ്റ്സിന്‍റെ പ്രതിനിധികള്‍ ജിതേഷ്, മജീദ്  നിര്‍വ്വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.ഒ.ജോണ്‍, വൈസ് ചെയര്‍പെഴ്സണ്‍ ജെബി മേത്തര്‍, കൗണ്‍സിലര്‍ ജയ്സണ്‍ പീറ്റര്‍ മേലേത്ത്, ഗോകുലം ചിറ്റ്സിന്‍റെ പ്രതിനിധി സനോജ്, മുന്‍ വൈസ് ചെയര്‍മാന്‍ എസ്സ് എന്‍ കമ്മത്ത് ഡൊമിനിക് കാവുങ്കല്‍, ആനന്ദ് ജോര്‍ജ്ജ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, മുന്‍ കൗണ്‍സിലര്‍ എന്‍.ആര്‍ സൈമണ്‍ നന്ദി പറയുകയും ചെയ്തു.

സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു അടച്ചുറപ്പില്ലാത്ത കൂരകളിലും, വാടക വീടുകളിലും കഴിയുന്ന വിധവകളായ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടി സുമനസ്സുകളായ വ്യക്തികളുടേയും, സ്ഥാപനങ്ങളുടേയും സഹകരണത്തോടെ അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയില്‍ 39 വീടുകള്‍ പൂര്‍ത്തീകരിച്ചു കൈമാറി. കൂടാതെ 9 വീടുകളുടെ നിര്‍മ്മാണം ആലുവ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ ആയി പുരോഗമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here