ശബരിമല സമരകാലത്തെ കേസ് പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ അവകാശവാദം പാഴ് വാക്കായി. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ ഉത്തരമേഖലാ എ.ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പേരില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖിന് ശിക്ഷ വിധിച്ചു കോടതി. 5700 രൂപ പിഴയും കോടതി പിരിയുംവരെ നില്പ് ശിക്ഷയുമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ആര്. ഷഹിനും ഇതേരീതിയില്‍ പിഴയും ശിക്ഷയും അനുഭവിച്ചു.
കോടതിയിൽ കീഴടങ്ങാനെത്തിയ സിദ്ദീഖിനെ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.