ഹൈക്കോടതി

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ഏത് സാഹചര്യത്തിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കകം രേഖാമൂലം മറുപടി നൽകാൻ നിർദ്ദേശം നൽകി. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് നടപടി. രാജ്യസഭാംഗങ്ങൾ വിരമിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. വെള്ളിയാഴ്ച ഹർജിയിൽ വിശദമായ വാദം കേൾക്കും.

LEAVE A REPLY

Please enter your comment!
Please enter your name here