ന്യൂഡൽഹി; സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സിലായിരുന്നു . മൂത്തമകൻ ആണ്. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here